Wednesday 14 January 2015

ക്ഷണിക സ്വപ്‌നങ്ങള്‍



കെട്ടിയുണ്ടാക്കുന്നു മിന്നാരങ്ങള്‍
വീശി വിടര്‍ത്തുന്നു തൂവലുകൾ
മനം മദിക്കുന്നു അകതാരില്‍
കുതിച്ചു പായുന്ന സ്നേഹഭൂവിൽ
നീളെ കോർക്കുന്ന മണിമാലകൾ
കരളില്‍ പരക്കും പവിഴപ്പുറ്റുകളായ്
വിരിയുന്നു...നിത്യവും കൊഴിയുന്നു
തിരിയും കാലചക്രങ്ങള്‍ക്കതീതമായ്
എന്തിനീ ഭൂവിൽ പിറന്നു വീണു?
മനസ്സില്‍ കൊതിച്ചു സ്വയം തളര്‍ന്നിടാണോ
പ്രണയമഴ പെയിച്ചും പിന്നെ വറ്റിച്ചും
മാനസ മാളികകൾ പടുത്തുയര്‍ത്തിയും
ഭൂകമ്പക്കെടുതിയാലെന്ന പോല്‍ തകര്‍ത്തും
സോഫ്റ്റ്‌വെയർ കണക്കെ അത്ഭുതം സൃഷ്ട്ടിച്ചും
വിരഹങ്ങള്‍ തന്നു അലോസരപ്പെടുത്തിയും
അപ്പൂപ്പന്‍താടിയായ് കൈയ്യെത്താദൂരത്തു
മോഹഭംഗങ്ങള്‍ കൈവിട്ട പോല്‍ പറന്നും
ഈയാം പാറ്റകൾ തൻ ജീവിതചര്യ പോല്‍
വിത്തുകൾ മുളപ്പിച്ചു വളര്‍ത്തി വലുതാക്കി
കായ്കനിയില്ലാതെ മുരടിച്ചു നശിക്കുന്നു
ഒന്നിന്‍ പുറകെയൊന്നായ് വരികിലും
നിര്‍വൃതി തരാതെ കടന്നു പോകും
കൊഞ്ചിക്കുഴഞ്ഞ നിമിഷങ്ങളൊക്കെയും
ഓരോരോ തേങ്ങലായ് മാറീടുന്നു..
-മീനു 

No comments:

Post a Comment